പണ്ഡിറ്റ്‌ എഫ്ഫക്റ്റ്‌




മരവിച്ച കടലിന്റെ വായില്‍ ജാക്ക് മരണത്തെ കണ്ടു. റോസിന്റെ വെളിച്ചമറ്റ കണ്ണുകളില്‍ വേര്‍പാടിന്റെ നനവ്‌ പടര്‍ന്നു. ജീവന്‍ നിലച്ച ശരീരങ്ങള്‍ക്കൊപ്പം കടലില്‍ പൊങ്ങിക്കിടന്ന വാതില്‍പ്പാളിയില്‍ അവരുടെ പ്രതീക്ഷകളും കുരുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. പ്രണയംകൊണ്ട് നെയ്തെടുത്ത സ്വപ്നങ്ങളെ കടലിന്റെ തണുത്തുറഞ്ഞ മൌനം വിഴുങ്ങിത്തുടങ്ങവേ വിറയാര്‍ന്ന ചുണ്ടുകളോടെ ജാക്ക് റോസിനോട് പറഞ്ഞു, "ഒരു കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിദ്ധരിക്കരുത് !"

ശശി!

നിന്നെ ആദ്യം കണ്ടപ്പോള്‍
എന്റെ കണ്ണുകളില്‍ ഇരുട്ടിന്റെ
ഒരു നേര്‍ത്ത പാടയുണ്ടായിരുന്നു

നിന്നെ അറിയാന്‍ ശ്രമിച്ചപ്പോള്‍
എന്റെ ചിന്തകളില്‍ നിറയെ
ചിലന്തിവലയും പാറ്റക്കാഷ്ടവും!

നിന്നെ ചുംബിക്കാന്‍ തുനിഞ്ഞത്
പല്ലുതേയ്ക്കാന്‍ മറന്ന
ഒരു നശിച്ച ദിവസത്തില്‍


പിന്നെ, ആ മഴയില്‍ കുതിര്‍ന്ന
രാത്രിയില്‍ മുടക്കാന്‍
കീശയില്‍ ഏഴു രൂപ ഉണ്ടായിരുന്നില്ല !
(അമ്മച്ചിയാണേ)

അല്ലെങ്കിലും ഞാന്‍
എന്നും ശശിയാണല്ലോ...
വെറും ശശി!