മാതാപിതാക്കളുടെ അഭിമാനമുയര്‍ത്തി മെഡിസിനോ എന്‍ജിനീറിംഗോ പഠിക്കുക! അല്ലെങ്കില്‍ 20-22 വയസ്സില്‍ നല്ലൊരു ജോലി സമ്പാദിക്കുക. പിന്നെ നല്ലൊരു വീട് പണിയുക. നല്ലൊരു കുടുംബത്തില്‍ നിന്ന് അടക്കവും ഒതുക്കവുമുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുക. ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ കുട്ടികള്‍....... .... പിന്നെ കുട്ടികളും ഭാര്യയുമായി സന്തോഷകരമായ കുടുംബജീവിതം...
ഏതാണ്ട് എല്ലാ മലയാളികളുടെയും ജീവിതം ഇത്രയ്ക്ക് ആവര്‍ത്തനവിരസവുമായിപ്പോകുന്നത് എന്താണ്!!!
തുരങ്കം
ചേട്ടായീ... എന്‍റെ ജന്മം മുഴുവന്‍ ഈ തുരങ്കം പോലെ ഇരുട്ടും മാറാലയുo മാത്രമായിരുന്നു. തുരങ്കത്തിന്‍റെ അങ്ങേത്തലയ്ക്കല്‍ ചിമ്മി ചിന്നുന്ന ഇത്തിരിവെട്ടം കണ്ടപ്പോഴാണ്ചങ്കിലെവിടെയോ ഒരു മിന്നാമിന്നി ജീവിച്ചിരുന്നെന്ന് ആദ്യമായി തോന്നിയത്. ഇനി ഈ വരണ്ട ചുണ്ടുകളില്‍ ഞാന്‍ ഒരല്പം പുഞ്ചിരി തേച്ചുപിടിപ്പിച്ചോട്ടെ, ട്ടോ ? ആ വെളിച്ചത്തിന് തൊട്ടുപിന്നിലായി ഒരു തീവണ്ടിയുടെ ഇരമ്പല്‍ കേള്‍ക്കുന്നതുവരെയെങ്കിലും ആ മിന്നാമിന്നി വെറുതെ ചിറകടിച്ചോട്ടെ...
ഒരു കൊച്ചു വേദന ...
നിന്‍റെ മൗനത്തില്‍, സ്പര്‍ശത്തില്‍, ജാക്കറ്റിനുള്ളില്‍
എരിയുന്ന അഗ്നിയിലേക്ക് ഞാന്‍
ഒരിക്കല്‍ക്കൂടി കടന്നു വന്നോട്ടെ?
ആ തീനാളങ്ങളില്‍ പുനര്‍ജനിക്കാന്‍...
എന്‍റെ ഉമിനീരില്‍ നിന്‍റെ എത്ര ചുംബനങ്ങള്‍
ലയിച്ചു ചേര്‍ന്നതാണ് ...
എന്‍റെ ഉടലില്‍ നിന്‍റെ സ്നേഹത്തിന്‍റെ
എണ്ണമറ്റ മുറിപ്പാടുകളുണ്ട്...
എന്നിട്ടും നമ്മളെന്തിനാണ്
ഒരു കോഫിമേശയുടെ വശങ്ങളില്‍
അപരിചിതരായി മാറുന്നത് ?
ജ്വാല
സ്ത്രീ ഒരു ജ്വാല എന്നുപറയുന്നത് എത്ര ശരി !!!
വെറുതെയാണോ ഈ വേനല്‍ക്കാലത്ത് ബ്രിട്ടീഷ് പെണ്‍കുട്ടികളുടെ വസ്ത്രധാരണം കാണുമ്പോള്‍ എന്‍റെ കണ്ണും നെഞ്ചും പൊള്ളിപ്പോകുന്നത് !!!
വെറുതെയാണോ ഈ വേനല്‍ക്കാലത്ത് ബ്രിട്ടീഷ് പെണ്‍കുട്ടികളുടെ വസ്ത്രധാരണം കാണുമ്പോള്‍ എന്‍റെ കണ്ണും നെഞ്ചും പൊള്ളിപ്പോകുന്നത് !!!
ശശി !!!
പബ്ബിലെ കനത്ത സംഗീതത്തിനിടയിലൂടെ, മദ്യലഹരിയില്‍ എന്‍റെ ചുമലിലേക്ക് ചാഞ്ഞവള്‍ക്ക് ഒരു ഇറ്റാലിയന്‍ ചോക്കലേറ്റിന്‍റെ മണവും രുചിയുമായിരുന്നു. പാതി കുടിച്ചു തീര്‍ത്ത വോഡ്ക ഗ്ലാസ്സിനപ്പുറത്ത്, ആ കവിളുകളില്‍ പടര്‍ന്ന ചിരിക്ക് മധ്യകാല വെനീസിന്‍റെ ചാരുതയും തലയെടുപ്പും.
ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, ''എന്‍റെ ചിന്തകളെ turnitin ലൂടെ കടത്തിവിട്ടാല്‍ ഞാന്‍ plagiarise ചെയ്യപ്പെടുമെന്ന് ഉറപ്പ്!!!''.
അതൊരു തമാശയായി എനിക്ക് തോന്നിയില്ല. അവളുടെ സ്വര്‍ണ മുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ സഞ്ചരിക്കുമ്പോഴും ഞാന്‍ ആ വാക്കുകളുടെ പൊരുള്‍ തേടുകയായിരുന്നു എന്നതാണ് സത്യം.
നാശം!!! സ്വന്തം ജീവിതത്തെ കഥയാക്കുമ്പോള്‍, എന്‍റെ തൂലികയ്ക്കും നിസ്സഹായനായ ഒരു കാമുകനെപ്പോലെ വഴിമാറി നില്‍ക്കാനാണല്ലോ ഇഷ്ടം !!!
വെറുതെ !!!
ചരസ്സെന്നു വിളിക്കും.
ഓരോ നുകരലിലും
അത്രയ്ക്ക് ലഹരിയാണ്
അവയെന്‍റെ സിരകളില്‍
പടര്‍ത്തുന്നത്...
ആ കണ്ണുകള്‍ കഴുകന്മാരെപ്പോലെയാണ്
തെല്ലും കരുണയില്ലാതെയല്ലേ
അവയെന്‍റെ പ്രജ്ഞയെ
കൊത്തിക്കീറുന്നത്.
വാക്കുകള്‍ ആവര്‍ത്തനവിരസമെങ്കിലും
ആ നോട്ടവും ചിരിയും
വഴിത്താരയില്‍ നിങ്ങളെയും
കാത്തിരിപ്പുണ്ടാകും,
തീര്‍ച്ച !!!
ഭ്രാന്തെന്ന് വിളിക്കാം ....
ഈ ചിന്തകള്‍ക്ക്ചിലപ്പോള്‍ നശിച്ച ഭാരമാണ് .... ഇണയുടെ നഗ്നതയില്‍ നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച് ഊറിച്ചിരിക്കുന്ന വാസനാവൈകൃതം പോലെ മനസ്സിന്‍റെ ശക്തിക്ഷയങ്ങള്‍ ലക്ഷ്യമാക്കി അവയുടെ സൂചിമുനകള്‍ ചലിക്കുന്നത് ഞാന്‍ അറിയാഞ്ഞിട്ടല്ല,ബോധാബോധങ്ങളുടെ ചാട്ടവാറടിയില്‍ ഒരു masochist ന്‍റെ കോമാളി വേഷമാണ് എനിക്ക് ചേരുക എന്ന തിരിച്ചറിവ് എപ്പോഴൊക്കെയോ മനസ്സില്‍ മുളപൊട്ടുന്നത്കൊണ്ടാണ് എന്‍റെ മൌനം!!!
Subscribe to:
Posts (Atom)

