ഒരു കൊച്ചു വേദന ...

കടലമിട്ടായിക്ക്  കരയുന്ന കുട്ടിയാവുകയാണ് മനസ്സും.
നിന്‍റെ മൗനത്തില്‍, സ്പര്‍ശത്തില്‍, ജാക്കറ്റിനുള്ളില്‍ 
എരിയുന്ന അഗ്നിയിലേക്ക് ഞാന്‍ 
ഒരിക്കല്‍ക്കൂടി കടന്നു വന്നോട്ടെ?
ആ തീനാളങ്ങളില്‍ പുനര്‍ജനിക്കാന്‍...

എന്‍റെ ഉമിനീരില്‍ നിന്‍റെ എത്ര ചുംബനങ്ങള്‍  
ലയിച്ചു ചേര്‍ന്നതാണ് ... 
എന്‍റെ ഉടലില്‍ നിന്‍റെ സ്നേഹത്തിന്‍റെ
എണ്ണമറ്റ മുറിപ്പാടുകളുണ്ട്...   
എന്നിട്ടും നമ്മളെന്തിനാണ് 
ഒരു കോഫിമേശയുടെ  വശങ്ങളില്‍ 
അപരിചിതരായി മാറുന്നത് ?

No comments:

Post a Comment