ശശി !!!


പബ്ബിലെ കനത്ത സംഗീതത്തിനിടയിലൂടെ, മദ്യലഹരിയില്‍ എന്‍റെ ചുമലിലേക്ക്‌ ചാഞ്ഞവള്‍ക്ക് ഒരു ഇറ്റാലിയന്‍ ചോക്കലേറ്റിന്‍റെ  മണവും രുചിയുമായിരുന്നു. പാതി കുടിച്ചു തീര്‍ത്ത വോഡ്ക ഗ്ലാസ്സിനപ്പുറത്ത്, ആ കവിളുകളില്‍ പടര്‍ന്ന ചിരിക്ക് മധ്യകാല വെനീസിന്‍റെ ചാരുതയും തലയെടുപ്പും. 
ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, ''എന്‍റെ ചിന്തകളെ turnitin ലൂടെ കടത്തിവിട്ടാല്‍ ഞാന്‍ plagiarise ചെയ്യപ്പെടുമെന്ന് ഉറപ്പ്!!!''. 
അതൊരു തമാശയായി എനിക്ക്  തോന്നിയില്ല. അവളുടെ സ്വര്‍ണ മുടിയിഴകളിലൂടെ എന്‍റെ വിരലുകള്‍ സഞ്ചരിക്കുമ്പോഴും ഞാന്‍ ആ വാക്കുകളുടെ പൊരുള്‍ തേടുകയായിരുന്നു എന്നതാണ് സത്യം.

     നാശം!!! സ്വന്തം ജീവിതത്തെ കഥയാക്കുമ്പോള്‍, എന്‍റെ തൂലികയ്ക്കും നിസ്സഹായനായ ഒരു കാമുകനെപ്പോലെ വഴിമാറി നില്‍ക്കാനാണല്ലോ  ഇഷ്ടം  !!!       

2 comments:

  1. ഏറ്റവും ചെറിയ പ്രണയകഥ ..

    ReplyDelete
  2. ജീവിതം പോലെ തന്നെ ചെറുതാണ് കഥകളും... നീട്ടിക്കൊണ്ടു പോകുന്നതില്‍ എന്തര്‍ഥം ?

    ReplyDelete